Breaking News

കാസർഗോഡ് സീതാംഗോളിയിൽ സോളാർ ഫിറ്റിംഗ് ജോലിക്കിടയിൽ തലകറങ്ങി വീണ് യുവാവിനു ദാരുണാന്ത്യം


കാസർകോട്: സോളാർ ഫിറ്റിംഗ് ജോലിക്കിടയിൽ തലകറങ്ങി വീണ് യുവാവിനു ദാരുണാന്ത്യം. സീതാംഗോളി, മുഖാരിക്കണ്ടത്തെ പരേതരായ കേശവ- ജയന്തി ദമ്പതികളുടെ മകൻ ഹർഷരാജ് (27)ആണ് മരിച്ചത്. സഹോദരി അർച്ചനയുടെ കൂടെ നീർച്ചാൽ, മാടത്തടുക്കയിലെ വീട്ടിലായിരുന്നു താമസം. സീതാംഗോളിയിലെ ഒരു ഷോപ്പിലെ ജീവനക്കാരനായിരുന്നു ഹർഷരാജ്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിയോടെ നീർച്ചാൽ, രത്നഗിരിയിലെ ഒരു വീട്ടിൽ സോളാർ ഫിറ്റിംഗ് ജോലിക്കിടയിൽ തലകറങ്ങി വീഴുകയായിരുന്നു. ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പിന്നീട് മംഗ്ളൂരുവിലെ എ ജെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹർഷരാജിന്റെ മരണത്തിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments