Breaking News

പദ്മനാഭന്റെ മണ്ണിൽ നിന്നും മൂകാംബികയിലേയ്ക്ക്; പുതുപുത്തൻ വോൾവോ ബസ് ഇറക്കി കെഎസ്ആര്‍ടിസി



തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ബസ് സർവീസാണ് തിരുവനന്തപുരം - മൂകാംബിക. ഉല്ലാസ യാത്രയുടെ ഭാ​ഗമായും മൂകാംബിക ക്ഷേത്ര ദർശനത്തിനുമെല്ലാമായി നിരവധിയാളുകളാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. ഇപ്പോൾ ഇതാ അനന്തപുരിയിൽ നിന്ന് മൂകാംബിക ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കായി പുതുപുത്തൻ വോൾവോ ബസ് ഇറക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
18 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ദീര്‍ഘദൂര യാത്രയാണിത്. ഒരാൾക്ക് 1,811 രൂപയാണ് ചാര്‍ജ്. 49 സീറ്റുകളാണ് ബസിലുണ്ടാകുക. തിരുവനന്തപുരം - കൊല്ലൂർ മൂകാംബിക എസി മൾട്ടി ആക്സിൽ ബസ് സർവീസിന്റെ വിശദവിവരങ്ങൾ


(കൊല്ലം - ആലപ്പുഴ - വൈറ്റില - തൃശ്ശൂർ - കോഴിക്കോട് - കണ്ണൂർ - കാസർഗോഡ് - മംഗലാപുരം - ഉഡുപ്പി വഴി)

No comments