Breaking News

വെള്ളരിക്കുണ്ടിൽ നടക്കുന്ന അനിശ്ചിതകാല കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കെഎസ്എസ്പിഎ പരപ്പ ബ്ലോക്ക് കമ്മിറ്റി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിൽ നടക്കുന്ന അനിശ്ചിതകാല കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കെഎസ്എസ് പി എ പരപ്പ ബ്ലോക്ക് കമ്മിറ്റി സമരപന്തലിൽ എത്തി. വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ സമരം ചെയ്യുന്ന കർഷക സ്വാരാജ് സമരസമിതി പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് ഷാൾ അണിയിച്ചു.

മലയോരത്ത് വന്യജീവികളുടെ അക്രമണങ്ങൾ നേരിടുന്ന കർഷകരുടെ കൂടെ നീതിക്ക് വേണ്ടി പൊരുതാൻ കെ എസ് എസ് പി എയും ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചു. കർഷക സ്വാരാജ് സമരസമിതി ചെയർമാൻ സണ്ണി പൈക്കട സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ എസ് എസ് പി എ പരപ്പ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ മാത്യു സേവ്യർ ആദ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം റ്റി കെ ഇവുജിൻ ഉത്ഘാടനം ചെയ്തു. സമരത്തിന് ആശംസകളുമായി എം കെ ദിവാകരൻ, ജോസുകുട്ടി അറയ്ക്കൽ, കെ സി സെബാസ്റ്റ്യൻ, എം ഡി ദേവസ്യ, പി എ ജോസഫ്, സി വി ശ്രീധരൻ, ആലീസ് കുര്യൻ, പി ജെ സെബാസ്റ്റ്യൻ, ജോസ് എം എ, വി ജെ ജോർജ് എന്നിവർ സംസാരിച്ചു. ബേബി ചെമ്പരത്തി ചടങ്ങിന് നന്ദി പറഞ്ഞു

No comments