ബാനം ഗവ ഹൈസ്ക്കൂൾ കലോത്സവം 'ആരവം 2025' സിനിമാ-മാധ്യമ പ്രവർത്തകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു
പരപ്പ : ബാനം ഗവ ഹൈസ്ക്കൂൾ കലോത്സവം 'ആരവം 2025' സിനിമാ- മാധ്യമ പ്രവർത്തകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി രാജീവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്ണൻ മുഖ്യാഥിതിയായി. എസ്എംസി വൈസ് ചെയർമാൻ കെ കെ കുഞ്ഞിരാമൻ, വികസന സമിതി ചെയർമാൻ ബാനം കൃഷ്ണൻ, വികസന സമിതി വൈസ് ചെയർമാൻ പാച്ചേനി കൃഷ്ണൻ, ഉണ്ണികൃഷ്ണൻ പടിഞ്ഞാറ്റയിൽ എം പി ടി എ പ്രസിഡണ്ട് അജിത മോഹൻ, അനിത മേലത്ത്, പി.കെ ബാലചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പോഗ്രാം കമ്മിറ്റി കൺവീനർ അനൂപ് പെരിയൽ നന്ദി പറഞ്ഞു ചടങ്ങിൽ സിനിമാ നടൻ ഉണ്ണി ബാനത്തെ ആദരിച്ചു
No comments