Breaking News

ചിറ്റാരിക്കാൽ സബ് ജില്ലാ സ്കൂൾ ഒളിമ്പിക്സിന് വെള്ളരിക്കുണ്ട് സ്കൂൾ സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ സബ് ജില്ലാ സ്കൂൾ ഒളിമ്പിക്സിന് വെള്ളരിക്കുണ്ട് സ്കൂൾ സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം.

ഒക്ടോബർ 6,7, 8 തീയതികളിൽ നടക്കുന്ന കായിക മാമാങ്കത്തിന്റെ ഉൽഘാടനസമ്മേളനം രാവിലെ 9.30 മണിക്ക്  കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 52 സ്‌കൂളുകളിൽ നിന്നായി 5000ത്തോളം കായിക പ്രതിഭകൾ ഈ കൗമാര ഒളിമ്പിക്സ്ൽ പങ്കെടുക്കുന്നു.

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ:ഡോ : ജോൺസൺ അന്ത്യാംകുളം (സംഘാടകസമിതി രക്ഷധികാരി) സ്വാഗത പ്രഭാഷണം നടത്തി.ചിറ്റാരിക്കൽ എ ഇ ഓ  ജസീന്ത ജോൺ ആശംസകൾ അറിയിച്ച് സംസാരിച്ചു,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ബളാൽ ഗ്രാമപഞ്ചയത് മെമ്പർ വിനു കെ ആർ , സ്കൂളുകളിലെ HM മാർ, PTA  പ്രസിഡണ്ട്‌മാർ മദർ PTA പ്രസിഡന്റ്മാർ വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ റവ : ഡോ സന്തോഷ്‌ കെ പീറ്റർ ( ജനറൽ കൺവീനർ) നന്ദി അറിയിച്ചു


No comments