വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരണപ്പെട്ടു
ചെമ്പേരി :വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ്(19) കുഴഞ്ഞു വീണ് മരണപ്പെട്ടു.CSCY രണ്ടാം വർഷ വിദ്യാർഥിനിയാണ്.ഉളിക്കൽ നെല്ലിക്കംപൊയിൽ ചാക്കോച്ചൻ കാരാമയിലിൻ്റെ(നെല്ലാക്കാംപൊയിൽ സെയ്ൻറ് സെബാസ്റ്റ്യൻസ് എപ്പിസ്കോപ്പൽ പള്ളി മതബോധന സ്കൂൾ പ്രധാനാധ്യാപകൻ) മകളാണ്. കോളേജ് ബസിറങ്ങി ക്ലാസിലേക്ക് നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെമ്പേരിയിലെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കരുവഞ്ചാൽ ആസ്പത്രിയിലാണുള്ളത്.അൽഫോൻസയുടെ സഹോദരി ജോയലും നേരത്തെ മരണപ്പെട്ടിരുന്നു.
No comments