അപകടച്ചങ്ങല...റെയിൽവേ സ്റ്റേഷനിലെ ചങ്ങല പൂട്ടിൽ കാൽ കുടുങ്ങി വീണ് ബാങ്ക് ജീവനക്കാരന് പരിക്ക്
നീലേശ്വരം:നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ച അനധികൃത ചങ്ങല പൂട്ട് അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയ കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്കിലെ ജീവനക്കാരൻ വട്ടപൊയിലിലെ സന്തോഷ് കുമാറിനെ ചങ്ങലയിൽ കാൽ കുടുങ്ങി വീണ് പല്ലു പൊട്ടി പരുക്കളുടെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ മുഖത്തും കാലിനും പരിക്കേറ്റിട്ടുണ്ട് ഇതിനുമുമ്പും നിരവധി പേർക്കും ചങ്ങല പൂട്ടിൽ കാൽ കുടുങ്ങി വീണു പരിക്കേറ്റിരുന്നു. ഏതാനും ദിവസം മുമ്പാണ് പാസഞ്ചർ വണ്ടി ഇറങ്ങിയ വന്ന സ്ത്രീ ബസ് കിട്ടാനായി ഓടുന്നതിനിടയിൽ ചങ്ങലയിൽ കുടുങ്ങി വീണ് സാരമായി പരിക്കേറ്റത്. നിരവധി പേർക്ക് പരിക്കേറ്റങ്കിലും ആരും പരാതി നൽകാൻ തയ്യാറായില്ല.
 
 
No comments