കുമ്പള ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
കാസർകോട്: നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കുമ്പള ദേശീയപാതയിൽ ഇന്ന് രാവിലെ 7.45 മണിയോടെയാണ് അപകടം. ദേശീയപാതയോരത്ത് നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെന്നു സംശയിക്കുന്ന മധ്യവയസ്കൻ ആണ് മരിച്ചത്. കാസർകോട് ഭാഗത്തു നിന്നും മംഗ്ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സർവ്വീസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് സൂക്ഷിച്ചിട്ടുണ്ട്.
No comments