Breaking News

'പ്രമുഖ സ്വാതന്ത്രസമര സേനാനിയും, ഗ്രന്ഥശാല പ്രവർത്തകനും , ഗാന്ധിയനുമായ മൂലച്ചേരി കൃഷ്ണൻ നായരുടെ 20 -ാം ചരമവാർഷികത്തിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

പരപ്പ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്  കിനാനൂർ കരിന്തളം മണ്ഡലം  കമ്മറ്റിയുടെ നേതൃത്വത്തിൽ  'പ്രമുഖ സ്വാതന്ത്രസമര സേനാനിയും, ഗ്രന്ഥശാല പ്രവർത്തകനും , തികഞ്ഞ ഗാന്ധിയനുമായ മൂലച്ചേരി കൃഷ്ണൻ നായരുടെ 20 -ാം ചരമവാർഷികത്തിൽ അദ്ദേഹത്തിൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

പ്രതിസന്ധിയുടെയും പ്രയാസങ്ങളുടെയും കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ത്രിവർണ പതാക ഗ്രാമഗ്രാമാന്തരങ്ങളിൽ പാറി പറപ്പിക്കാൻ നേതൃത്വം നല്കിയ അനശ്വര പോരളിയായിരുന്നു മൂലച്ചേരി കൃഷ്ണൻ നായരെന്ന് UDF കഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി വി ഭാവനൻ അനുസ്മരച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , അശോകൻ ആറളം,യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശിവപ്രസാദ് അറു വാത്ത് , സൂരജ് കരിങ്ങാട്ട് , ജയനാരായണൻ, സുകുമാരൻ കീഴ്മാല'വി നാരായണൻ, ദാമോദരൻ എം , വിഷ്ണു പ്രകാശ്, വി എം അമ്പാടി, തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

No comments