പുങ്ങംചാലിലെ മോഹനൻ നായർക്ക് നെൽകൃഷിയിൽ നൂറ് മേനി വിളവ്... പാടം കൊയ്യാൻ നാട്ടിലെ കുട്ടികളും...
മാലോം : 25 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി കൃഷി യിലേക്ക് ഇറങ്ങിയ മോഹനൻ നായർക്ക് ഇത്തവണ നെൽകൃഷിയിൽ നൂറ് മേനി വിളവ്. ദുബായ് ആട്ടോ സെന്ററിൽ കഴിഞ്ഞ 25 വർഷം ടയർ മെക്കാനിക്ക് ആയി ജോലി ചെയ്ത ആളാണ് മോഹനൻ നായർ.പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ മോഹനൻ നായർ ഇനിയുള്ള കാലം നാട്ടിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ച് ഇരിക്കവെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്..
അങ്ങനെ പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിന്റെ അതീനതതയിലുള്ള പാടത്ത് നെൽ കൃഷി ചെയ്യാൻ തീരുമാനിച്ചു
രണ്ട് ഏക്കർ പാടമാണ് മോഹനൻ നായർ നെൽ കൃഷിക്കായി ക്ഷേത്രഭാരവാഹികളോട് പാട്ടത്തിന് വാങ്ങിയത്. നെൽകൃഷിയിലെ പരിചയസമ്പത്ത് ഒന്നും ഇല്ലാതിരുന്ന ഈ പ്രവാസി എല്ലാ തടസ്സങ്ങളും അതിജീവിച്ചു കൊണ്ടാണ്തരിശ്പാടം നിറയെ സമൃധിയുടെ പൊൻ കതിർ വിരിയിച്ചത്.
അത്യുല്പാദന ശേഷിയുള്ള ഉമനെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്..ഞാറ്റടി തയ്യാറാക്കി ആയിരുന്നു കൃഷിയിറക്കിയത്..
നാട്ടിലെ കുട്ടികളിൽ കൂടിനെൽകൃഷിയുടെ മഹത്വം പഠിപ്പിക്കുക എന്നലക്ഷ്യത്തോടെ മോഹനൻ നായർ ഇത്തവണ കുട്ടികളെ വയലിൽ ഞാറു നടാൻ കൂടെ കൂട്ടിയിരുന്നു..ഇതേ കുട്ടികളെ ഇന്നലെ വിള കൊയ്യാനും കൂടെ കൂട്ടിയ മോഹനൻ നായർ അവർക്ക് പുത്തരി സദ്യയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മോഹനൻ നായരുടെ നെൽകൃഷി വിളവെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് മുഖ്യ അതിഥി ആയിരുന്നു
No comments