കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മജ്ഞുഷ് മാത്യുവും, ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയവും നയിക്കുന്ന കർഷക രക്ഷായാത്രയ്ക്ക് പരപ്പയിൽ സ്വീകരണം നൽകും സ്വാഗതസംഘം രൂപീകരണ യോഗം നടന്നു
പരപ്പ : കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മജ്ഞുഷ് മാത്യുവും, ജില്ലാ പ്രസിഡണ്ട് രാജ്ു കട്ടക്കയവും നയിക്കുന്ന കർഷക രക്ഷായാത്രയ്ക്ക് നവംബർ 1 ന് 3 മണിക്ക് പരപ്പയിൽ സ്വീകരണം നല്കും. സ്വീകരണ പരിപാടിയുടെ വിജയത്തിനായ് പരപ്പയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം UDF കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സി വി ഭാവനൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് നോബിൽ വെള്ളുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി വി ബാലകൃഷ്ണൻ , സി ഒ സജി, കെ പി ബാലകൃഷ്ണൻ , സിജോ പി ജോസഫ്,കണ്ണൻ പട്ട്ളം, കാനത്തിൽ ഗോപാലൻ, റെജി തോമസ്, ജോണികുന്നാണി ,പുഷ്പരാജൻ, മനോഹരൻ മാസ്റ്റർ, കണ്ണൻ മാളൂർ കയ്യം , സിന്ധു വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
No comments