മലയോരത്തെ ശബരിമല തീർത്ഥാടകർക്കായി കൊന്നക്കാടു നിന്നും പമ്പ വരെ കെ എസ് ആർ ടി സി ബസ് ആരംഭിക്കണം ; അഖില കേരള യാദവ സഭയുടെ മാലോം മേഖലാ യോഗം സമാപിച്ചു
വെള്ളരിക്കുണ്ട് : അഖില കേരള യാദവ സഭയുടെ മാലോം മേഖലായോഗം മാലോത്ത് വച്ച് പ്രസിഡൻ്റ് നാരായണൻ കൊന്നക്കാടിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു.യോഗം ജില്ലാ പ്രസിഡൻ്റ് ബാബു മാണിയൂർ ഉത്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡൻ്റ് നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രദേശത്തെ കൊന്നക്കാട്, മാലോം നാട്ടക്കൽ യൂണിറ്റുകളായി വേർതിരിച്ച് പ്രവർത്തം നടത്താൻ തിരുമാനിച്ചു.കൂടാതെ സംസ്ഥാന ഓഫീസ് കെട്ടിടത്തിൻ്റെ ധനശേഖരണ കൂപ്പൻ യൂണിറ്റ് പ്രസിഡൻ്റ് മാർക്ക് കൈമാറി പ്രവർത്തന ഫണ്ട് സ്വീകരണത്തിൻ്റെ തുടക്കം കുറിച്ചു .വരുന്ന രണ്ടു മാസങ്ങൾക്കുള്ളിൽ പുന്നക്കുന്ന്- കൊന്നക്കാട് പ്രദേശങ്ങൾക്കിടയിലുള്ള 149 കുടുംബങ്ങളുടെ യൂണിറ്റ് സമ്മേളനങ്ങൾ നടത്താനും തുടർന്ന് മേഖല യാദവ സംഗമം നടത്താനും തിരുമാനിച്ചു.
കൊന്നക്കാടു നിന്നും പമ്പ വരെ കെ എസ് ആർ ടി സി ബസ് ഉടൻ ആരംഭിക്കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു. ഇതുമായി ബന്ധപെട്ട് വകുപ്പു മന്ത്രിയെ കാണാനും തീരുമാനിച്ചു. യോഗത്തിൽ സുരേഷ് പുലിക്കോടൻ ,നാരായണൻ മുട്ടിൽ, ജനാർദ്ദനൻ നാട്ടക്കൻ, ദാമോദരൻ പുലിക്കോടൻ, എന്നിവർ സംസാരിച്ചു.കുഞ്ഞിക്കേളു നാട്ടക്കൽ യോഗത്തിൽ നന്ദി പറഞ്ഞു.
No comments