വെള്ളരിക്കുണ്ടിൽ പാലിയേറ്റീവ് രോഗി ബന്ധു കുടുംബസംഗമം നടത്തി ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട്, കൊന്നക്കാട് ആരോഗ്യകേന്ദ്രങ്ങളുടെയും ബളാൽ പാലിയേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി ബന്ധു കുടുംബസംഗമം നടത്തി.
വെള്ളരിക്കുണ്ട് ദർശനഓഡിറ്റോ റിയത്തിൽനടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ ഖാദർ, അലക്സ് നെടിയകാലയിൽ, മോൻസി ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസ്സി ചാക്കോ, ജോസഫ് വർക്കി, അജിത എം,സന്ധ്യ ശിവൻ, പാത്മാവധി, വിനു കെ ആർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ,ബിന്ദു പി എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വി സ്വാഗതവും സാജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
ഫോക് ലോർ അവാർഡ് ജേതാവ് സുഭാഷ് അറുകര കലാപരിപാടികൾ അവതരിപ്പിച്ചു.
No comments