Breaking News

വെസ്റ്റ് എളേരി കപ്പാത്തി കുടിവെള്ള വിതരണ പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി ഉത്ഘാടനം നിർവഹിക്കും


ഭീമനടി :  കപ്പാത്തി കുടിവെള്ള വിതരണ പദ്ധതി നാളെ നാടിന് സമർപ്പിക്കും. കുടിവെള്ളത്തിനായി ഒരു ഗ്രാമത്തിന്റെ നീണ്ടനാളത്തെ മുറവിളിക്ക് പരിഹാരമായി കപ്പാത്തി കുടിവെള്ള വിതര പദ്ധതി ചൊവ്വ പകൽ രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി നാടിന് സമർപ്പിക്കും. ഇവരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം പഞ്ചായത്ത് അവഗണിച്ചപ്പോൾ സിപിഐ എം കുന്നുംകൈ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2024-25വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പദ്ധതി അനുവദിച്ചത്. 15ലക്ഷം രൂപ ചെലവഴിച്ചണ് പദ്ധതി പൂർത്തിയാക്കിയത്. കിണർ നിർമിക്കാൻ അബ്ദുൽ റഹിമാനും, ടാങ്ക് സ്ഥാപിക്കാൻ ശ്രീജ രവീന്ദ്രനും സ്ഥലം സൗജന്യമായി നൽകി. കുടിവെള്ള ക്ഷാമം നേരിടുന്ന 35കുടുംബംങ്ങൾക്ക് ഇനി മുതൽ വീട്ടിൽ കുടിവെള്ളം എത്തും

No comments