ആദിവാസികളുടെ കരകൗശലം ക്രിയാത്മകമായി ഉപയോഗിക്കണം ; ഫോക് ലാൻ്റ് ചെയർമാൻ ഡോ: വി.ജയരാജൻ കരകൗശല വിദഗ്ദ്ധർക്കുള്ള ആർട്ടിസാൻ ക്രെഡിറ്റ് കാർഡ് വിതരണവും ബോധവൽകരണവും മാലോം സാസ്കാരിക കേന്ദ്രത്തിൽ നടന്നു
മാലോം : പ്രകൃതിജന്യവസ്തു ക്കൾ കൊണ്ട് ഉണ്ടാക്കുന്ന കര കൗശല ഉത്പന്നങ്ങൾ ജീവിതമാർഗ്ഗത്തിനും ഉപയോഗപ്പെടുക്കാൻ ആദിവാസി സമൂഹം തയ്യാറാകണമെന്ന് ഫോക് ലാൻ്റ് ചെയർമാൻ ഡോ: വി.ജയരാജൻ ആവശ്യപ്പെട്ടു.കേന്ദ്ര കരകൗശല വകുപ്പിന്റെ ആർട്ടിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 'ഫോക് ലാൻ്റിൻ്റെയും,സൈൻ എ ന്യൂ വിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് ഫോർ എസ്സി/ എസ് ടി യുടെയും സംയുക്താഭിമുഖ്യത്തിൽ കരകൗശല വിദഗ്ദ്ധർക്കുള്ള ആർട്ടിസാൻ ക്രെഡിറ്റ് കാർഡ് വിതരണവും ബോധവൽകരണവും മാലോം സാസ്കാരിക കേന്ദ്രത്തിൽ നടന്നു.സൈൻന്റെ ജനറൽ സെക്രട്ടറി സുമിത്ത് ലാൽ പൊള്ളഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞമ്പു മാലോം, ബാലകൃഷ്ണൻ ആശംസ നേർന്നു . അനുഷ ശ്രീധരൻ സ്വാഗതവും കെ സുരേശൻ നന്ദിയും പറഞ്ഞു.
No comments