വീട്ടുപറമ്പിൽ നിന്ന് തീപൊള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു
ചന്തേര : വീട്ടുപറമ്പിൽ നിന്ന് തീപൊള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു. പിലിക്കോട് വയലിലെ മത്സ്യത്തൊഴിലാളി പുതിയടവൻ മാധവി(73) ആണ് മരിച്ചത്. ഈമാസം 2 ന് വൈകുന്നേരം വീട്ടു പറമ്പിൽ നിന്നാണ് തീപ്പൊള്ളലേറ്റത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇവർ ഞായറാഴ്ച മരിച്ചു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭർത്താവ്: പരേതനായ കാര്യത്ത് കണ്ണൻ. മകൻ: പി.ചന്ദ്രൻ (പ്രവാസി), മരുമകൾ: എം. ഉഷ, സഹോദരങ്ങൾ: പി.പൊക്കൻ, പി.ശ്വാമള (തടിയൻ കൊവ്വൽ), പരേതനായ പി. തമ്പാൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ തോട്ടുകര സമുദായ ശ്മശാനത്തിൽ നടക്കും.
No comments