റിട്ട. എസ് ഐ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു ; ചീമേനി വേങ്ങാപ്പാറ സ്വദേശി രാമചന്ദ്ര വാര്യര്‍ ആണ് മരണപ്പെട്ടത്
ചെറുവത്തൂർ: റിട്ട. എസ്.ഐ. റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്കൂളിന് സമീപത്തെ മംഗലത്ത് രാമചന്ദ്ര വാര്യർ (65) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് പാലക്കാട് റെയിൽവെ പ്ലാറ്റുഫോമിൽ കുഴഞ്ഞു വീണത്. രാമചന്ദ്രവാര്യരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാടും പയ്യന്നൂരിലും എസ്.ഐ.യായി സേവനമനുഷ്ഠിച്ചിരുന്നു.
No comments