Breaking News

പെരിയങ്ങാനം ഗവൺമെന്റ് എൽ പി സ്കൂളിൽ സ്മൃതിവനം ഉദ്ഘാടനം ചെയ്തു


പെരിയങ്ങാനം: പെരിയങ്ങാനം ഗവൺമെന്റ് എൽ. പി സ്കൂളിലെ, വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ മാസ്റ്ററിന്റെ നേതൃത്വത്തിലുള്ള ഇക്കോ ക്ലബ്ബ്‌ ഒരുക്കിയ രണ്ട് ഏക്കർ ഓളം വരുന്ന സ്മൃതിവനം  കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിക്ക് വാർഡ് മെമ്പർ മനോജ് തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സ്കൂളിന്റെ ഹെഡ്മിസ്ട്രെസ്സ് വിദ്യാലയത്തിന് ഒരു കെട്ടിടം അനുവദിച്ചു കിട്ടുന്നതിനുള്ള നിവേദനം എം പി ക്ക് സമർപ്പിച്ചു. തുടർന്ന് പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.

No comments