കോടോം ബേളൂരിൽ ടിവി ജയചന്ദ്രൻ എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി..
കാലിച്ചാനടുക്കം : ടിവി ജയചന്ദ്രൻ കോടോം ബേളൂരിൽ എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. കാലിച്ചാനടുക്കം ഭാഗത്തെ ജനറൽ സീറ്റുകളിലൊന്നിൽ ജയചന്ദ്രൻ മത്സരിക്കും
10 വർഷക്കാലം സിപിഐഎമ്മിന്റെ കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറിയായിരുന്ന ജയചന്ദ്രൻ നിലവിൽ പനത്തടി ഏരിയ കമ്മിറ്റിയിൽ സെന്ററിൽ പ്രവർത്തിക്കുന്നു. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എന്ന നിലയിലും പഞ്ചായത്ത് കമ്മിറ്റി കൺവീനർ എന്ന നിലയിലും കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിക്കുന്നു.
ജനകീയമായ ഇടപെടലുകൾ കൂടി നേതൃനിരയിലേക്ക് ഉയർന്നുവന്ന ടിവി ജയചന്ദ്രൻ കാലിച്ചാനടുക്കം ആലത്തടി സ്വദേശിയാണ് കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു
No comments