കാസർഗോഡ് ജില്ല ലൈബ്രറി കൗൺസിൽ ജില്ലാ സർവോത്സവം സംഘടിപ്പിച്ചു... ഹോസ്ദുർഗ് താലൂക്ക് കൗൺസിൽ ഒന്നാം സ്ഥാനവും വെള്ളരിക്കുണ്ട് താലൂക്ക് കൗൺസിൽ രണ്ടാം സ്ഥാനവും നേടി
ചായ്യോത്ത്: കാസർഗോഡ് ജില്ല ലൈബ്രറി കൗൺസിൽ ജില്ലാ സർവോത്സവം സംഘടിപ്പിച്ചു. ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രശസ്ത കവി സി. എം .വിനയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി അധ്യക്ഷനായിരുന്നു. പി. ദിലീപ് കുമാർ , ജില്ല ലൈബ്രറി ഓഫീസർ പി ബിജു എന്നിവർ സംസാരിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി .പ്രഭാകരൻ സ്വാഗതവും എ ആർ വിജയകുമാർ നന്ദിയും പറഞ്ഞു.
സ്ഥാപന സമ്മേളനത്തിൽ ഗ്രന്ഥലോകം എഡിറ്റർ പി.വി. കേ . പനയാൽ സമ്മാനദാനം നടത്തി. ഒ എം.ബാലകൃഷ്ണൻ അധ്യക്ഷo വഹിച്ചു. എ ആർ സോമൻ , പി വേണുഗോപാലൻ, പി ദാമോദരൻ, കെ.സി അനിൽകുമാർ, സുനിൽകുമാർ പട്ടേന, സംസാരിച്ചു. ബാബുരാജൻ സ്വാഗതവും കേ.ലളിത നന്ദിയും പറഞ്ഞു.
No comments