Breaking News

ജി.എച്ച്.എസ് എസ് മാലോത്ത് കസബയിൽ ഗ്യാലക്സി തീയറ്റർ ഉദ്ഘാടനവും എൻഡോവ്മെൻ്റ് വിതരണവും നടന്നു


പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി എസ്.എസ്. കെ യുടെയും ബി.ആർ.സിയുടെയും നേതൃത്വത്തിൽ നിർമ്മിച്ച ഗ്യാലക്സി തീയറ്റർ ജി.എച്ച്.എസ് എസ് മാലോത്ത് കസബയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീമതി ജാനു നാരായണൻ അധ്യക്ഷയായി. തദവസരത്തിൽ വാർഡ് മെമ്പർ ജെസ്സി ടോമി കഴിഞ്ഞ എസ്.എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം ചെയ്തു. ചടങ്ങിൽ ചിറ്റാരിക്കാൽ എ. ഇ.  ഒ ജെസീന്ത ജോൺ, പരപ്പ ബ്ലോക്ക് ഹൗസിങ്ങ് ഓഫീസർ ചാക്കോ പി എ, സി.ആർ.സി കോ - ഓഡിനേറ്റർ പുഷ്പാകരൻ പി, ബി.പി.സി ഷൈജു സി , എസ്.എം.സി ചെയർ മാൻ അരൂപ് സി.സി, ബി.ആർ.സി ട്രെയിനർ ഷീലാമ്മ എ , സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, വിദ്യാർത്ഥി പ്രതിനിധി ദേവിക അജയൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ് ലീജ കെ.വി സ്വാഗതവും സീനിയർ ടീച്ചർ ബീന ചാക്കോ നന്ദിയും പറഞ്ഞു

No comments