Breaking News

സഹോദരൻമാരുടെ പരിശീലനത്തിൽ ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ കഥാപ്രസംഗം, മോണോആക്ട് ഇനങ്ങളിൽ എ ഗ്രേഡോട് കൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്ക പരപ്പയിലെി ശ്രീനന്ദ. എം


പരപ്പ : സഹോദരന്മാരുടെ പരിശീലനത്തിൽ നേട്ടങ്ങൾ കൊയ്തെടുത്ത് അനുജത്തി. ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവത്തിലാണ് ഹയർ സെക്കണ്ടറി വിഭാഗം കഥാപ്രസംഗം, മോണോആക്ട് എന്നീ ഇനങ്ങളിൽ സഹോദരൻമാരുടെ കലാകരുത്തിലും സ്വന്തം കഴിവിലും ശ്രീനന്ദ, എ ഗ്രേഡോട് കൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ +1 ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനിയാണ്  ശ്രീനന്ദ. എം. പരപ്പച്ചാലിലെ പ്രകാശൻ - ശ്രീകല ദമ്പതികളുടെ മകളാണ്. തിയേറ്റർ ആര്ടിസ്റ്റ് ആയ സഹോദരൻ ശ്യാം സോർബ, റിഥം ആര്ടിസ്റ്റ് ആയ സഹോദരൻ സായി പ്രകാശ് എന്നിവർ തന്നെയാണ് അനിയത്തിയെ പരിശീലിപ്പിച്ച് ഈ സുവർണ്ണ നേട്ടത്തിലേക്ക് എത്തിച്ചത്.

No comments