Breaking News

കോടോം-ബേളൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് വികസന രേഖ 2020-25 പുറത്തിറക്കി


അട്ടേങ്ങാനം : കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിന്റെ വികസന രേഖ 2020-25 'കയ്യൊപ്പ് ഒരു മെമ്പറുടെ ഡയറി' എന്ന പേരില്‍ പുറത്തിറക്കി. പാറപ്പള്ളിയിലെ ഹാപ്പിനെസ്സ് പാര്‍ക്കില്‍ ഒരുക്കിയ സ്‌നേഹ സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് കൂക്കള്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.നാരായണന് നല്‍കി വികസന രേഖ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ നാരായണന്‍ അമ്പലത്തറയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

No comments