കനകപ്പള്ളിയിൽ നിന്നും മരങ്ങൾ മോഷണം പോയ സംഭവം ; പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു
പരപ്പ : വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കനകപ്പള്ളിയിൽ ശ്മശാന ഭൂമിയോട് ചേർന്ന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ 85,000 ആയിരത്തോളം രൂപ വിലവരുന്ന രണ്ട് 1 കൂറ്റൻ മരങ്ങൾ മോഷണം പോയി.സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് എൻഎച്ച് ഡിവിഷൻ ഓവർസിയർ നർക്കിലക്കാട്ടെ പികെ കാർത്തികയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.കാർത്തികയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന റോഡ് അരികിലെ മരമാണ് ഈ മാസം 11 നും 15 നും ഇടയിലുള്ള ദിവസങ്ങളിൽമോഷണം പോയത്.കാർത്തികയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments