വെള്ളരിക്കുണ്ട് മാവുള്ളാൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തീർത്ഥാടന ദൈവാലയത്തിലെ നവനാൾ തിരുകർമ്മങ്ങൾക്കും തിരുനാൾ ആഘോഷത്തിനും ഒരുക്കങ്ങൾ പൂർത്തിയായി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മാവുള്ളാൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തീർത്ഥാടന ദൈവാലയത്തിൽ നവനാൾ തിരുകർമ്മങ്ങളും തിരുനാൾ ആഘോഷവും നാളെ (നവംബർ 21 വെള്ളി ) മുതൽ നവംബർ 30 വരെ നടക്കും .നവംബർ 21 വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് വികാരി റവ. ഡോ. ജോൺസൺ അന്ത്യാകുളം കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന ,വചനപ്രഘോഷണം നൊവേന.
നവംബർ 23-ാം തീയതി വൈകിട്ട് 7 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന നൊവേന എന്നിവയ്ക്ക് ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യ കാർമ്മികൻ ആയിരിക്കും .നവംബർ 26 ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് ആഘോഷ മായ വിശുദ്ധ കുർബാന, വചന പ്രഘോഷണം , നൊവേന എന്നിവയ്ക്ക് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമ്മികനായിരിക്കും, നവംബർ 29 ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് ആഘോഷമായ വിശുദ്ധ കുർബാന വചന പ്രഭാഷണം നൊവേന ഫാദർ ജോർജ് കാരിക്കാതത്തിൽ മുഖ്യകാർമ്മികനായിരിക്കും തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണം. 7 ന് ആഘോഷമായ വിശുദ്ധ കുർബാന, നെ വേന , വചനപ്രഘോഷണം എന്നിവയ്ക്ക് തലശ്ശേരി വികാരി ജനറൽ മോൺ മാത്യു ഇളംതുരുത്തി പടവിൽ മുഖ്യ കാർമ്മികനായിരിയ്ക്കും. സമാപന ദിവസമായ നവംബർ 30 ഞായറാഴ്ച രാവിലെ 10 ,30 ന് ആഘോഷമായ വിശുദ്ധ കുർബാന വചനപ്രഘോഷണം നൊവേന എന്നിവയ്ക്ക് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം മുഖ്യകാർമ്മികനായിരിയ്ക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം ,പാച്ചോർ നേർച്ച. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 6, 8, 11, ഉച്ചയ്ക്ക് ശേഷം 3 , 7 വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ .ഡോ.ജോൺസൺ അന്ത്യാകുളം, അസിസ്റ്റന്റ് വികാരി ഫാദർ ജെറിൻ കുഴിപ്പറമ്പിൽ, ഇടവക കോർഡിനേറ്റർ ജിജി കുന്നപ്പള്ളി ,ട്രസ്റ്റിമാരായ തോമസ് കൈപ്പടക്കുന്നേൽ, ബേബി കുഞ്ചിറക്കാട്ടിൽ, ലോനപ്പൻ തെറ്റയിൽ, ജോസ് തടത്തിൽ, സെക്രട്ടറി ജോസ് സെബാസ്റ്റിൻ നരിക്കുഴിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .
No comments