Breaking News

തദ്ദേശതെരഞ്ഞെടുപ്പിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി


പരപ്പ : തദ്ദേശതെരഞ്ഞെടുപ്പിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി. പരപ്പ ടൗൺ കേന്ദ്രീകരിച്ച് എൽഡിഎഫ് പ്രവർത്തകരും സ്ഥാനാർഥികളും പ്രകടനമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയാണ് പത്രിക നൽകിയത്. കോടോം -സിനു കുര്യാക്കോസ്, കള്ളാർ-അംബിക എ, പനത്തടി-ഭവ്യ രാജ്, പാണത്തൂർ-ബി സുരേഷ്, മാലോം -ബേബി മാധവൻ, പാലാവയൽ -ഷോബി ഫിലിപ്പ്, ചിറ്റാരിക്കാൽ -ഷൈനി തോമസ്, കമ്പല്ലൂർ -ജെയിംസ് മാരൂർ, എളേരി -ഇ ടി ജോസ്, ബളാൽ -ഗീത സി കെ, പരപ്പ -രമണി കെ എ,  കിനാനൂർ -പാറക്കോൽ രാജൻ,  ബാനം -ബിന്ദു കൃഷ്ണൻ, തായന്നൂർ -ദീപ ടി കെ, ബേളുർ -പി ഗംഗാധരൻ എന്നിവർ അസിസ്റ്റന്റ് തെരഞ്ഞെടുപ്പ് ഓഫീസർ കെ സുനിൽ കുമാർ മുമ്പാകെയാണ് പത്രിക നൽകിയത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ രാജൻ, സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന പ്രസാദ്, എൽഡിഎഫ് നേതാക്കളായ കുര്യാക്കോസ് പ്ലാപറമ്പിൽ, എൻ പുഷ്പരാജൻ, രതീഷ് പുതിയപുരയിൽ, രാഘവൻ കൂലേരി, പി ടി നന്ദകുമാർ തുടങ്ങിയ നിരവധി നേതാക്കൾ ഒപ്പം ഉണ്ടിയി.

No comments