കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നൽകി
കരിന്തളം : കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കി.എല്‍ ഡി എഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഒന്നാം വാര്‍ഡ് ചായ്യോത്ത് നിന്നും മത്സരിക്കുന്ന എം രാജനാണ് ഭരണാധികാരി പി മധു മുമ്പാകെ ആദ്യ പത്രിക സമര്‍പ്പിച്ചത്.തുടര്‍ന്ന് ബാക്കി 18 സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കി.
വാര്‍ഡ് രണ്ട് കൂവാറ്റി എം.സുരേന്ദ്രന്‍ , മൂന്ന് നെല്ലിയടുക്കം പി. സാവിത്രി,നാല് പുതുക്കുന്ന് പി. പ്രകാശന്‍ ,അഞ്ച് കാറളം ബേബി സുമതി, ആറ് ബിരിക്കുളം കെ.വി.വിജയന്‍ ,ഏഴ് കമ്മാടം ഐഷാ ഗഫൂര്‍ എല്‍ ഡി എഫ് സ്വതന്ത്ര,എട്ട് പരപ്പ രാധ വിജയന്‍, ഒമ്പത് കാരാട്ട് ടി.എന്‍.ബാബു ,പത്ത് കൂരാംകുണ്ട് ദേവസ്യ ജോസഫ് (കേരളാ കോണ്‍ഗ്രസ് എം ,പതിനൊന്ന് കോളംകുളം സജിത് കുമാര്‍ ഏ പി. സിപിഐ,പന്ത്രണ്ട് പെരിയങ്ങാനം ജീന പി.സി പി എം , പതിമൂന്ന് കുമ്പളപ്പള്ളി ലത സുധി സി പി ഐ , പതിനാല് കാലിച്ചാമരം.വി.വി.യശോദ , പതിനഞ്ച് പുലിയന്നുര്‍ കെ. അനിത, പതിനാറ് കരിന്തളം എന്‍.രമണന്‍ , പതിനേഴ് കൊല്ലമ്പാറ എന്‍.ടി. ശ്യാമള , പതിനെട്ട് കിനാനൂര്‍ കെ.പി. മധു , പത്തൊമ്പത് കണിയാട കെ ധന്യ എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. രാവിലെ കാലിച്ചാമരത്തു നിന്നും കോയിത്തട്ടയിലെക്ക് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമായി വന്നാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്.പ്രകടനത്തിനും പത്രിക സമര്‍പ്പണത്തിനും എല്‍ഡിഎഫ് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡണ്ട് എന്‍ പുഷ്പരാജന്‍ സെക്രട്ടറി കെ ലക്ഷ്മണന്‍, എല്‍ഡിഎഫ് നേതാക്കളായ വി കെ രാജന്‍ ,ടി കെ രവി ,പാറക്കോല്‍ രാജന്‍, കയനി മോഹനന്‍,ടി പി ശാന്ത,എം വി രതീഷ്,സി വി സുകേഷ് കുമാര്‍,രാഘവന്‍ കൂലേരി,കുര്യാക്കോസ് പ്ലാപ്പറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments