കനകപ്പള്ളി അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി വാർഡ് അംഗം അബ്ദുൾ ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു
ബളാൽ : ബളാൽ ഗ്രാമ പഞ്ചായത്തിലെ C. No. ൨൬ കനകപ്പള്ളി അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ അബ്ദുൾ ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു. ALMSC അംഗം ഡെന്നിസ് ജോസഫ് അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ മണിമോൾ സ്വാഗതം പറഞ്ഞു. തുടർന്ന് പുതിയ തായി വന്ന കുട്ടികളെ പൂക്കൾ നൽകി സ്വീകരിച്ചു. വാർഡ് മെമ്പർ കുട്ടികൾ ക്ക് സമ്മാനം നൽകി. മെമ്പർക്കു ALMSC അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് പഞ്ചായത്ത് മെമ്പർക്ക് മൊമെന്റോ യും പൊന്നാടയും നൽകി ആദരിച്ചു. പ്രവേശനോത്സവം കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു.
No comments