20 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടികളുടെ പാർക്ക് നിർമ്മാണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവ്വഹിച്ചു
ചായ്യോത്ത് : പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന കുട്ടികളുടെ പാർക്ക് നിർമ്മാണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് അധ്യക്ഷനായി.കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി മുഖ്യാതിഥിയായി, ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ, പഞ്ചായത്ത് മെമ്പർ വി സന്ധ്യ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി നാരായണൻ, ആസൂത്രണ സമിതി അംഗം കെ കുമാരൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പി ധന്യ സ്വാഗതവും പഞ്ചായത്ത് ജെ ഡി ഒ ജയരാജ് പി കെ നന്ദിയും പറഞ്ഞു
No comments