റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ
രാജപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പാറക്കടവ് - റാണിപുരം റോഡിന്റെ പ്രവർത്തി അടിയന്തിരമായും തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഐവിൻ ജോസഫ് , ട്രഷറർ അനിൽ വെട്ടിക്കാട്ടിൽ, സണ്ണി ജോസഫ് , വി എം അബ്രഹാം, ബിജി കെ തോമസ്, അലക്സ് വെട്ടിക്കാട്ടിൽ, സാബു കദളി മറ്റം, സജി മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജി കെ തോമസ് (പ്രസിഡന്റ്), എസ് മധുസൂദനൻ (വൈസ് പ്രസിഡന്റ്), കെ വി ഗണേശൻ (സെക്രട്ടറി ), ജോയി ജോസഫ് (ജോ.സെക്രട്ടറി ), ഐവിൻ ജോസഫ് (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
No comments