Breaking News

നമോ പാണത്തൂർ കൂട്ടായ്മയുടെ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു ഡോ: കെ പത്മിനി ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു


പാണത്തൂർ : മലയോര നാടിൻ്റെ ജീവൻ  രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ  നമോ പാണത്തൂർ കൂട്ടായ്മയുടെ അംബുലൻസ്  സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. പാണത്തൂർ ടൗണിൽ വച്ച് നടന്ന ചടങ്ങിൽ ഡോ: കെ പത്മിനി ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. ധനൂപ് ദാമോധരൻ അധ്യക്ഷത വഹിച്ചു. പാണത്തൂരിലേയും സമീപ പ്രദേശങ്ങളിലേയും 32 ചെറുപ്പക്കാരുടെ കൂട്ടായ്മയായ നമോ പാണത്തൂർ 15 വർഷക്കാലമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരികയാണ്. കാരുണ്യ മേഖലയിലെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥയും, പലപ്പോഴും അത്യാസന്ന നിലയിലുള്ള രോഗികളെ വിദഗ്ദ ചികിൽസയ്ക്കായി  വിവിധ  ആശുപതികളിൽ എത്തിക്കാനുള്ള ആംബുലൻസുകൾ ലഭിക്കാറില്ല എന്നതിൻ്റെ അടിസ്ഥാനത്തിലുമാണ് ആംബുലൻസ് വാങ്ങുവാൻ തീരുമാനിച്ചതെന്ന് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

           ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച  പ്രതിഭകളെ ആദരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക രംഗത്തെ പ്രമുഖരായ ഡോ: കെ പത്മിനി, കെ.കെ വേണുഗോപാൽ, കെ.ജെ ജെയിംസ്, എം ഷിബു, പി തമ്പാൻ, ജി രാമചന്ദ്രൻ, മുനീർ പി.കെ, സുനിൽകുമാർ പി.എൻ, പ്രശസ്ത സിനിമാ സംവിധായകരായ വിജേഷ് കെ, ആമീർ പള്ളിക്കാൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാഗേഷ് വി.ആർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.


No comments