Breaking News

അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 15 16 17 തീയതികളിൽ നോട്ടീസ് പ്രകാശനം ചെയ്തു

വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 15 16 17 തീയതികളിൽ നടക്കുന്നു. മഹോത്സവത്തിന്റെ ഭാഗമായി നോട്ടീസ് പ്രകാശന കർമ്മം ക്ഷേത്ര പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ ഡോക്ടർ ധീരജ് രാജ് നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സമ്മാനക്കൂപ്പൺ പ്രകാശന കർമ്മം ശോഭ പൊയ്നി വീട് അട്ടക്കാട് നിർവഹിച്ചു. 

മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഫെബ്രുവരി 16ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ചീർക്കയം ശ്രീ സുബ്രഹ്മണ്യ കോവിൽ നിന്നും വർണ്ണ ശബളമായ കലവറ നിറക്കൽ ഘോഷയാത്ര നടക്കും. ഫെബ്രുവരി 16ന് പൊങ്കാല മഹോത്സവം

  ഫെബ്രുവരി 17 രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം ഉച്ചയ്ക്ക് മഹാപൂജ വൈകുന്നേരം ശ്രീ ഭൂതബലി ഉത്സവം തിടമ്പ് നൃത്തം രാത്രി ഗാനമേളയും നടക്കും. 

No comments