ബളാൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വെള്ളരിക്കുണ്ട് സി.ഐ സതീഷ് കെ.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെ പേർ രക്ത ദാന ക്യാമ്പിൽ പങ്കെടുത്തു.
വെള്ളരിക്കുണ്ട് സി ഐ സതീഷ് കെ പി ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി സോന തോമസ്, സ്റ്റാഫ് സെക്രട്ടറി മോഹനൻ കെ, പി ടി എ വൈസ് പ്രസിഡന്റ് രവി, ബഷീർ അരീക്കോടൻ, വോളന്റിയർ ലീഡർ പ്രതിനിധി ക്രിസ്റ്റീന ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.137 തവണ രക്തദാനം നടത്തിയ ബഷീർ അരീക്കോടനെ പൊന്നാട അണിയിച്ച് വെള്ളരിക്കുണ്ട് സി ഐ സതീഷ് കെ പി ആദരിച്ചു. പ്രിൻസിപ്പൽ മനോജ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ നന്ദി അർപ്പിച്ചു സംസാരിച്ചു
No comments