കിനാനൂർ കരിന്തളം പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചു
കിനാനൂർ കരിന്തളം പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചു. കോയിത്തട്ട കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിൽ ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥികളോടൊപ്പം യു ഡി എഫ് നേതാക്കളും പ്രവർത്തകരും പ്രകടനമായത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പണം നടത്തിയത്. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും കാരാട്ട് ഒമ്പതാം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥിയുമായ മനോജ് തോമസ് ആദ്യ സെറ്റ് പട്ടിക സമർപ്പിച്ചു. നേതാക്കളായ സി വി ഭാവനൻ,ഉമേശൻ വേളൂർ , താജ്ജുദ്ദീൻ കമ്മാടം ,എൻ വിജയൻ,കുഞ്ഞിരാമൻ മാസ്റ്റർ, ഇ തമ്പാൻ നായർ, പി പത്മനാഭൻ , സി വി ഗോപകുമാർ, ദിനേശൻ പെരിയങ്ങാനം, സിജോ പി ജോസഫ്, യു വി മുഹമ്മദ് കുഞ്ഞി,കെ പി ബാലകൃഷ്ണൻ, കെ പി ചിത്രലേഖ, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട് , റെജി തോമസ്, വിജയൻ കെ. തുടങ്ങിയ നേതാക്കൾ പ്രകടത്തിന് നേതൃത്വം നല്കി. സ്ഥാനാർത്ഥികളായ ഭാസ്ക്കരൻ എ , ചന്ദ്രമോഹനൻ, ശ്യാമള, ഐശ്വര്യ ലക്ഷ്മി, രമ്യ വി, നൗഷാദ് കാളിയാനം, സെറീന കെ പി, ഓമന എം, ഷൈലജകൃഷ്ണൻ, പി കെ ശ്യാമള, സിന്ധു വിജയകുമാർ , റോസമ്മ ചാക്കോ, ജോമോൾ , അജയൻ വേളൂർ ,ഗീതാ രാമചന്ദ്രൻ 'മധു ചാമക്കാഴി , ഷൈലജ ചെറുവ തുടങ്ങിയവർ പത്രിക സമർപ്പിച്ചു.
No comments