Breaking News

ചായ്യോത്ത് എൻ.ജി.സ്മാരക കലാവേദി വനിതാവേദി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൂംബാ ഡാൻസ് പരിശീലനത്തിന് തുടക്കമായി


ചായ്യോത്ത് എൻ.ജി.സ്മാരക കലാവേദി വനിതാവേദി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൂംബാ ഡാൻസ് പരിശീലനത്തിന് തുടക്കമായി.സിപിഐഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥിയുമായ പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. വനിത വേദി പ്രസിഡന്റ് കാർത്ത്യായനി അധ്യക്ഷയായി. മുൻ പഞ്ചായത്ത് അംഗം പി.ധന്യ, വാർഡ് 19 എൽഡിഎഫ് സ്ഥാനാർഥി കെ.ധന്യ,കലാവേദി സെക്രട്ടറി ഷിബിൻ കണിയാട, പരിശീലക എം.വി.റനീഷ,കെ.സത്യൻ,ടി.ഷാജി,കെ.സനീഷ്,എം.രൂപേഷ് എന്നിവർ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി രശ്മി സ്വാഗതവും കലാവേദി പ്രസിഡന്റ് പി.ടി.വിജിനേഷ് നന്ദിയും പറഞ്ഞു

No comments