Breaking News

നാടക പ്രവർത്തകൻ അതിയാമ്പൂർ ബാലൻ അന്തരിച്ചു


കാഞ്ഞങ്ങാട് : പ്രമുഖ നാടക പ്രവർത്തകനും ഗ്രാമവികസന വകുപ്പിൽ റിട്ട.ക്ലാർക്കുമായിരുന്ന അതിയാമ്പൂരിലെ എം കെബാലകൃഷ്ണൻ എന്ന അതിയാമ്പൂർ ബാലൻ (74) അന്തരിച്ചു . കേരളത്തിലെ വിവിധ നാടക ഗ്രൂപ്പിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് നാടക പ്രേമികളുടെ ശ്രദ്ധ നേടി. കാഞ്ഞങ്ങാട് കാകളി തീയേറ്റേഴ്സിൻ്റെ സ്ഥിരം അഭിനേതവായിരുന്നു. നാടിൻ്റെ കലാസാംസ്ക്കാരിക രാഷ്ട്രീയ മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അതിയാമ്പൂർ ബാലബോധിനി വായനശാലയുടെ ഭരണ സമിതി അംഗമായിരുന്നു. അതിയാമ്പൂർ മക്കാക്കോടൻ തറവാടിൻെറ പ്രസിഡൻ്റായും ദീർഘകാലം പ്രവർത്തിച്ചു. 

വൈകുന്നേരം 5.30 ന് അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ പൊതുദർശനത്തിന് ശേഷം  രാത്രി 8 മണിക്ക് മേലാംങ്കോട്ട് പൊതു ശ്മശാനത്തിൽ ശവസംസ്കാരം നടക്കും. ഭാര്യ രാധ. സഹോദരങ്ങൾ  എം ലക്ഷ്മി (അതിയാമ്പൂര്) എം ശാരദ( അതിയാമ്പൂര്) എം കെ രാധ ( ചൈന്നൈ) എം കെ ഗംഗ ധരൻ, എം കെ ശ്രീലത(പയ്യന്നൂർ), പരേതയായ എം ദേവകി.


No comments