Breaking News

പുരാവസ്തു വകുപ്പിൻ്റെ പരിശോധനയിൽ എരിക്കുളം വലിയ പാറയിൽ കൂടുതൽ ശിലാ ചിത്രങ്ങൾ കണ്ടെത്തി


നീലേശ്വരം: എരിക്കുളം വലിയ പാറയിലെ ശിലാചിത്രങ്ങൾ കോറിയിട്ട പുൽമേടുകൾക്കിടയിലെ ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കരിം പാറ സന്ദർശിച്ച്  കേരള സംസ്ഥാന പുരാവസ്തു വകുപ്പ് അധികൃതർ പഠനം നടത്തി. നേരത്തെ കണ്ടെത്തിയ ശിലാ ചിത്രങ്ങൾക്ക് പുറമെ ഏറ്റു കുടുക്കയിലും അരിയിട്ട പാറയിലുമുള്ള  ശില ചിത്രവുമായി സാമ്യമുള്ള കന്നുകാലികളുടെ സാദൃശ്യമുള്ള രണ്ട് ശിലാ ചിത്രങ്ങൾ കണ്ടെത്തി. തെക്ക് ഭാഗത്തോട്ട് നടന്നു നീങ്ങുന്ന രീതിയിലാണ് മൃഗങ്ങളുടെ ചിത്രം കൊത്തിവച്ചിട്ടുള്ളത്.  നൂറ്റാണ്ടുകൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ കേരളത്തിലെ വയനാട് വരെയുള്ള ചെങ്കൽ പാറകളിൽ മൂർച്ചയുള്ള ആയുധം കൊണ്ട് വരച്ചു വെച്ച ശിലാ ചിത്രങ്ങളിൽ ശ്രദ്ധേയമായ ഒരു സ്ഥാനം വലിയ പാറയ്ക്ക് ഉണ്ടായിരുന്നതിനുള്ള തെളിവാണ് പുതിയ കണ്ടെത്തലുകൾ.  കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസർ കെ.കൃഷ്ണരാജ്, പുരാവസ്തു വകുപ്പ് എക്സ്കവേഷൻ അസിസ്റ്റൻറ് വി.എ.വിമൽകുമാർ, പഴശ്ശിരാജ മ്യൂസിയം ഓഫീസ് ജീവനക്കാരൻ ടി.പി.നിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേഴിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനവുമാണ് പഠനസംഘത്തിലുണ്ടായിരുന്നത്. ശിലാ ചിത്രങ്ങളുടെ വിവിധ ഭാഗത്തു നിന്നുള്ള ഫോട്ടോകൾ കൂടുതൽ പഠനവിധേയമാക്കും.  ഒരു മാസം മുമ്പാണ് ചരിത്ര ഗവേഷകൻ ഡോ.നന്ദകുമാർ കോറോത്ത്, സതീശൻ കാളിയാനം, ബറോഡ സർവ്വകലാശാല വിദ്യാർത്ഥികളായ അസ്ന ജിജി, അനഘ ശിവരാമകൃഷണൻ നടത്തിയ നിരീക്ഷണങ്ങളിലാണ് പരുന്തിൻ്റെയും പാമ്പിൻ്റെയും രൂപസാദൃശ്യമുള്ള ശിലാ ചിത്രങ്ങൾ കണ്ടെത്തിയത്. വലിയ പാറയ്ക്ക് പുറമെ സമീപ പ്രദേശങ്ങളായ കാഞ്ഞിരപെയിലിലെ കാൽപ്പാടുകളുടെ ശിലാ ചിത്രവും മടിക്കൈ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെങ്കൽ പാറ തുരന്നു നിർമ്മിച്ച ചെറിയ ഗുഹകളും പുരാവസ്തു വകുപ്പധികൃതർ പരിശോധിച്ചു. പുരാവസ്തു വകുപ്പിൻ്റെ പരിശോധനയിൽ എരിക്കുളം വലിയ പാറയിൽ കൂടുതൽ ശിലാ ചിത്രങ്ങൾ കണ്ടെത്തി

നീലേശ്വരം: എരിക്കുളം വലിയ പാറയിലെ ശിലാചിത്രങ്ങൾ കോറിയിട്ട പുൽമേടുകൾക്കിടയിലെ ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കരിം പാറ സന്ദർശിച്ച്  കേരള സംസ്ഥാന പുരാവസ്തു വകുപ്പ് അധികൃതർ പഠനം നടത്തി. പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിൽ നേരത്തെ കണ്ടെത്തിയ ശിലാ ചിത്രങ്ങൾക്ക് പുറമെ ഏറ്റു കുടുക്കയിലും അരിയിട്ട പാറയിലുമുള്ള  ശില ചിത്രവുമായി സാമ്യമുള്ള കന്നുകാലികളുടെ സാദൃശ്യമുള്ള രണ്ട് ശിലാ ചിത്രങ്ങൾ കൂടി കണ്ടെത്തി. തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നു നീങ്ങുന്ന രീതിയിലാണ് മൃഗങ്ങളുടെ ചിത്രം കൊത്തിവച്ചിട്ടുള്ളത്.  നൂറ്റാണ്ടുകൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ കേരളത്തിലെ വയനാട് വരെയുള്ള ചെങ്കൽ പാറകളിൽ മൂർച്ചയുള്ള ആയുധം കൊണ്ട് വരച്ചു വെച്ച ശിലാ ചിത്രങ്ങളിൽ ശ്രദ്ധേയമായ ഒരു സ്ഥാനം വലിയ പാറയ്ക്ക് ഉണ്ടായിരുന്നതിനുള്ള തെളിവാണ് പുതിയ കണ്ടെത്തലുകൾ.  കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസർ കെ.കൃഷ്ണരാജ്, പുരാവസ്തു വകുപ്പ് എക്സ്കവേഷൻ അസിസ്റ്റൻറ് വി.എ.വിമൽകുമാർ, പഴശ്ശിരാജ മ്യൂസിയം ഓഫീസ് ജീവനക്കാരൻ ടി.പി.നിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേഴിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനവുമാണ് പഠനസംഘത്തിലുണ്ടായിരുന്നത്. ശിലാ ചിത്രങ്ങളുടെ വിവിധ ഭാഗത്തു നിന്നുള്ള ഫോട്ടോകൾ കൂടുതൽ പഠനവിധേയമാക്കും.  ഒരു മാസം മുമ്പാണ് ചരിത്ര ഗവേഷകൻ ഡോ.നന്ദകുമാർ കോറോത്ത്, സതീശൻ കാളിയാനം, ബറോഡ സർവ്വകലാശാല വിദ്യാർത്ഥികളായ അസ്ന ജിജി, അനഘ ശിവരാമകൃഷണൻ നടത്തിയ നിരീക്ഷണങ്ങളിലാണ് പരുന്തിൻ്റെയും പാമ്പിൻ്റെയും രൂപസാദൃശ്യമുള്ള ശിലാ ചിത്രങ്ങൾ കണ്ടെത്തിയത്. വലിയ പാറയ്ക്ക് പുറമെ സമീപ പ്രദേശങ്ങളായ കാഞ്ഞിരപെയിലിലെ കാൽപ്പാടുകളുടെ ശിലാ ചിത്രവും മടിക്കൈ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെങ്കൽ പാറ തുരന്നു നിർമ്മിച്ച ചെറിയ ഗുഹകളും പുരാവസ്തു വകുപ്പധികൃതർ പരിശോധിച്ചു.

വലിയ പാറ കൂടുതൽ പഠനങ്ങൾക്കു വിധേയമാക്കിയാൽ കൂടുതൽ ശിലാചിത്രങ്ങൾ കണ്ടെത്താനായേക്കും. പുരാവസ്തു ഗവേഷകരും വിദ്യാർത്ഥികളും ഇവിടേക്കു വന്നു കൊണ്ടിരിക്കുന്നത് ഇതിൻ്റെ ചരിത്ര പ്രാധാന്യമാണ് വിളിച്ചോതുന്നത്. എരിക്കുളം വലിയ പാറയെ സംരക്ഷിക്കാനാവശ്യമായ നിലപാടുകൾ സ്വീകരിക്കണമെന്ന് സതീശൻ കാളിയാനം ആവശ്യപ്പെട്ടു.


No comments