Breaking News

കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു


കള്ളാര്‍ : കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യുഡി എഫ് ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. യുഡി എഫ് കണ്‍വീനര്‍ പി സി തോമസ്സ് , കൂക്കള്‍ ബാലകൃഷ്ണന്‍, സക്കറിയ വടാന, എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് , എച്ച് വിഘ്‌നേശ്വര ഭട്ട്, ടി കെ നാരായണന്‍, എം എം സൈമണ്‍, വിനോദ് ഇടക്കടവ്, കെ ഗോപി ,സജി പ്ലച്ചേരി എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്തിലെ 15 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു എല്ലാവരും കൈപ്പത്തി ചിഹ്നത്തിലാണ്  മത്സരിക്കുന്നത് 

No comments