Breaking News

ഉപ്പളയിൽ വാഹനം പിറകോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു


ഉപ്പള: റോഡിലെ കയറ്റത്തിൽ നിർത്തിയിട്ട വാഹനം പിറകോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. ബേക്കൂർ, ബൊളുവായിയിലെ പരേതനായ മഹാബലഭണ്ഡാരിയുടെ ഭാര്യ ജയന്തി ഭണ്ഡാരി (74), മകൾ സുമലത ഷെട്ടി (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ദേർളക്കട്ടയിലെ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അപകടം ഉണ്ടായത്. കയറ്റത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പിന്നോട്ട് നീങ്ങി വീട്ടു മുറ്റത്ത് അടയ്ക്ക വാരി കൂട്ടുകയായിരുന്ന അമ്മയുടെയും മകളുടെയും ദേഹത്ത് ഇടിച്ചു മുന്നോട്ട് നീങ്ങി കുഴിയിലേയ്ക്ക് മറിയുകയായിരുന്നുവെന്നു പറയുന്നു. കേരള കറുത്തേടത്ത് ആഗോ സൊസൈറ്റിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

No comments