Breaking News

കേരള കർഷകൻ്റെ ദുഃഖം സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുന്നു ; ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡൻ്റ് ചൗധരി ഹർപാൽസിംഗ് ബില്ലാരി കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്ര വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്തു


െള്ളരിക്കുണ്ട്: കേരളത്തിലെ കർഷകർ പൊതുവിൽ സമ്പന്നരാണ് എന്നാണ് മുമ്പുണ്ടായിരുന്ന ധാരണയെന്നും എന്നാൽ ഈ നാട്ടിലെ സാധാരണ കർഷകരുമായി സംസാരിച്ചപ്പോൾ ആ ധാരണ മാറിയിരിക്കയാണെന്നും ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡൻ്റ് ചൗധരി ഹർപാൽസിംഗ് ബില്ലാരി പ്രസ്താവിച്ചു. കേരളത്തിലെ കർഷകർ പൊതുവിൽ കടക്കെണിയിലാണെന്നും വന്യജീവി ആക്രമണമുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരുകൾക്കുണ്ടായിരിക്കുന്ന വീഴ്ചയാണ് അതിനുകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി വെള്ളരിക്കുണ്ടിൽ ആഗസ്റ്റ് 15 മുതൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ പ്രചരണാർത്ഥം നടത്തുന്ന കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വൻകിട കുത്തകകൾക്ക് വേണ്ടി ഉദാരമായി പൊതു പണമുപയോഗിക്കയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്ന സർക്കാരുകൾ കർഷകരുടെ കാര്യത്തിൽ അന്ധത പുലർത്തുകയാണെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ സെക്രട്ടറി രവി ദത്ത് സിംഗ് അദ്ധ്യക്ഷതവഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ പ്രവർത്തക സമിതിയംഗം ദിപക് കുമാർ ശർമ്മ മുഖ്യ പ്രഭാഷണം നടത്തി.ജാഥാ ക്യാപ്റ്റൻ കെ. വി. ബിജുവിന് സമരപതാക കൈമാറിയാണ് ഹർപാൽ സിംഗ് ബില്ലാരി ഉദ്ഘാടനം നിർവ്വഹിച്ചത്. ജാഥക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട്  റിട്ട ഐജി കെ. വി മധുസൂദനൻ, കെ.പി. സഹദേവൻ, റവ.ഡോ ജോൺസൻ അന്ത്യാകുളം, കെ.വി. കൃഷ്ണൻ, ടി.സി. തോമസ്, ഗിരി മാത്യം തുടങ്ങിയ വിവിധ സംഘടനാനേതാക്കൾ സംസാരിച്ചു. കർഷകസ്വരാജ് ഐക്യദാർഢ്യ സമിതി കൺവീനർ അഡ്വ ബിനോയി തോമസ് സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു. വിശിഷ്ഠാധി തിഥികളെ ജിമ്മി ഇടപ്പാടി ജിജി കുന്നപ്പള്ളി, എം.ജെ. ലോറൻസ്, ജോസ് മണിയങ്ങാട് തുടങ്ങിയവർ ഷാൾ അണിയിച്ച് സ്വീകരിച്ചു

കർഷകസ്വരാജ് സന്ദേശ യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തി നവം 15 ന് തിരുവനന്തപുരത്ത് സമാപിക്കും.

No comments