പ്ലാച്ചിക്കര- കിനാനൂർ വനസംരക്ഷണ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാച്ചിക്കര എൻ.എൻ.എസ് യു.പി സ്കൂളിൽ വച്ച് "മലയാണ്മയം" പരിപാടി സംഘടിപ്പിച്ചു
ഭീമനടി : മലയാള ഭാഷ വാരാചരണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഭീമനടി സെക്ഷൻ പരിധിയിലെ പ്ലാച്ചിക്കര- കിനാനൂർ വനസംരക്ഷണ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാചിക്കര എൻ.എൻ.എസ്.യു.പി സ്കൂളിൽ വച്ച് "മലയാന്മയം" പരിപാടി സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സാഹിത്യ പ്രശ്നോത്തരി സംഘടിപ്പിച്ചു. തുടർന്ന് നടന്ന കാര്യപരിപാടിയിൽ പ്രഭാഷകനായ സതീഷ് എം. കെ. ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. എൻഎസ്എസ് യു പി സ്കൂൾ പ്ലാച്ചിക്കര ഹെഡ്മിസ്ട്രസ് പി തങ്കമണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ. ഒ, പ്ലാച്ചിക്കര കിനാനൂർ വനസംരക്ഷണസമിതികളുടെ പ്രസിഡണ്ടുമാരായ സുജിത്ത് , പി വി സുധാകരൻ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു. പ്ലാച്ചിക്കര വനസംരക്ഷണ സമിതി സെക്രട്ടറി സുധീഷ് യു സ്വാഗതവും കിനാനൂർ വനസംരക്ഷണ സമിതി സെക്രട്ടറി രമിത എ നന്ദിയും അറിയിച്ചു സംസാരിച്ചു. തുടർന്ന് കിനാനൂർ വനസംരക്ഷണ സമിതി അംഗങ്ങളുടെ നാടൻ പാട്ടുകൾ, മംഗലംകളി അവതരണവും നടന്നു. അന്യം നിന്നു പോകുന്ന മംഗലം കളിയുടെ അവതരണം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.
No comments