Breaking News

തെരുവുനായ ബൈക്കിന് കുറുകെ ചാടി ; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു കോളിച്ചാൽ സ്വദേശിയായ യുവാവിന് പരിക്ക്


ഒടയംചാൽ : ബൈക്ക് യാത്രക്കിടെ തെരുവ് നായ കുറുകെച്ചാടി ബൈക്ക് യാത്രക്കാരനായ ടിവി മെക്കാനിക്കിന് ഗുരുതര പരിക്ക്. കോളിച്ചാൽ സ്വദേശിയായ ടിവി മെക്കാനിക്ക് ജോബി ക്കാണ് തെരുവുനായ കുറെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ നായ ഇടിച്ച് റോഡിൽ തെറിച്ച് വീണ 

 ഇദ്ദേഹത്തിൻ്റെ വലത്തെ കാലിന് മൂന്നിടങ്ങളിൽ ഒടിവുണ്ട്. കൂടാതെ മീറ്ററുകളോളം റോഡിൽ ഉരഞ്ഞതിനാൽ രണ്ട് കൈകൾക്കും സാരമായ പരിക്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടയംചാലിൽ നിന്ന് കോളിച്ചാലിലേക്ക് വരികയായിരുന്ന ജോബിയുടെ ബൈക്കിൽ തെരുവുനായ ഇടിച്ച് ബൈക്ക് മറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിൻ്റെ കാലിൻ്റെ ശസ്ത്രക്രിയ കഴിഞ്ഞ്  കാലിൽ സ്റ്റീൽ ഇട്ടിരിക്കുകയാണ്. സാമ്പത്തികമായി വളരെ പിന്നോക്ക നിൽക്കുന്ന ഇദ്ദേഹത്തിൻ്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. മാസങ്ങളോളം ജോലി ചെയ്യാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ് ജോബി. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ പലയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. പ്രധാനമായും ഇരുചക്ര വാഹന യാത്രക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. തെരുവ് പട്ടികൾ നിരന്തരം മനുഷ്യനെ ഉപദ്രവിക്കുകയും, വാഹന യാത്രക്കാർക്ക് അപകടം ഉണ്ടാക്കുകയും ചെയ്യുക പതിവായിട്ടും അധികൃതർ ഇവയെ നിയന്ത്രിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.  മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുട്ടികളെ നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ അധികാരികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


No comments