Breaking News

സ്റ്റുഡന്റസ് ഗാല :എസ് കോഡ് അംഗങ്ങൾ സജ്ജമായി...ജില്ലയിലെ എസ് കോഡ് രജിഷ്ട്രേഷൻ ജില്ല സെക്രട്ടറി അസീസ് ഉപ്പള ഉദ്ഘാടനം ചെയ്തു


കാസർകോട് : മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ്എസ്എഫ് ജില്ലാ കമ്മിറ്റി ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് ഗാലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ എസ് കോഡ് അംഗങ്ങൾ സജ്ജമായി.

ജില്ലയിലെ വിവിധ ഹയർ സെകണ്ടറികളിൽ നിന്നുള്ള തെരഞ്ഞെടുത്ത പരിശീലനം ലഭിച്ച വിദ്യാർത്ഥികളാണ് എസ് കോഡ് അംഗങ്ങൾ ഹയർ സെകണ്ടറി സ്റ്റുഡൻ്റ്സ് ഗാലയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഈ അംഗങ്ങൾ നേതൃത്വം നൽകും.

ഈ മാസം 22ന് മഞ്ചേശ്വരം മോർത്തണയിൽ നടക്കുന്ന സ്റ്റുഡന്റസ് ഗാലയിൽ ജില്ലയിലെ ഹയർ സെകണ്ടറിയിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. കരിയർ,തുടർ പഠനം,സാമൂഹിക മുന്നേറ്റം, വിദ്യാഭ്യാസ സെമിനാറുകൾ, പ്രമേയ പഠനങ്ങൾ തുടങ്ങിയ വിവിധ സെഷനുകൾ സ്റ്റുഡൻ്റ്സ് ഗാലയിൽ നടക്കും.

വിദ്യാർത്ഥികളെ വരവേൽക്കാൻ വൻ സജ്ജീകരണമാണ് മഞ്ചേശ്വരത്ത് ഒരുങ്ങുന്നത്.



No comments