പൂടംകല്ല് - ബളാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധ സമരം
കള്ളാർ : പൂടംകല്ല് - ബളാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കള്ളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രധിഷേധ ധർണ സംഘടിപ്പിച്ച് ജനകീയ വികസനസമിതി പൂടംകല്ല്. മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് എളുപ്പത്തിൽ എത്താൻ പറ്റുന്ന റോഡുകൂടിയായ ബളാൽ റോഡിന്റെ ശോചനീയവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് യാത്രാ ദുരിതം മാറ്റണമെന്നും അല്ലാത്തപക്ഷം ജനകീയ സമരവുമായി മുമ്പോട്ട് പോകുമെന്ന് യോഗത്തിൽ അറിയിച്ചു
No comments