Breaking News

ബളാൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യവും ഭക്ഷണശീലവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി ബളാൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യവും ഭക്ഷണ ശീലവും എന്ന വിഷയത്തിൽ വെള്ളരിക്കുണ്ട് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ  ഹെൽത്ത് ഇൻസ്പെക്ടർ സാജു സെബാസ്റ്റ്യൻ ക്ലാസ് കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സുരേഷ് മുണ്ടമാണി അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിരോഷ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ.വി പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു. ചടങ്ങിൽ പി.ടി.എ വൈസ്  പ്രസിഡന്റ് രവീന്ദ്രൻ കെ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പ്രത്യേക പഠന പദ്ധതി കോഡിനേറ്റർ മോഹൻ ബാനം സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് സോന തോമസ് നന്ദിയും രേഖപ്പെടുത്തി.

No comments