കാസർകോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ
കാസർകോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. നെട്ടണിഗെ, കിന്നിംഗാർ, ഈന്തുമൂല ഹൗസിലെ ശ്രീകൃഷ്ണ എന്ന സുമന്തി(21)നെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ രൂപേഷ് അറസ്റ്റു ചെയ്തത്.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതിപ്രകാരം നവംബർ 14നാണ് ബദിയഡുക്ക പൊലീസ് പോക്സോ കേസെടുത്തത്. ഈ വിവരമറിഞ്ഞ് ശ്രീകൃഷ്ണ ഒളിവിൽ പോവുകയായിരുന്നു. എ എസ് ഐ പി കെ പ്രസാദിന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ നടത്തിയ അന്വേഷണത്തിലാണ് പുത്തൂർ, കുംബ എന്ന സ്ഥലത്ത് വച്ച് പ്രതിയെ പിടികൂടിയത്. ബദിയഡുക്കയിൽ എത്തിച്ച ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
No comments