Breaking News

കൊന്നക്കാട് മുത്തപ്പൻ മടപ്പുരയിൽ ഡിസംബർ 24 നും25 നും നടക്കുന്ന തിരുവപ്പന മഹോത്സവത്തിന്റെ നോട്ടീസ് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഗംഗാധരൻ കരിപ്പോത്ത് പ്രകാശനം ചെയ്തു


കൊന്നക്കാട് : കൊന്നക്കാട് മുത്തപ്പൻ മടപ്പുരയിൽ ഡിസംബർ 24 നും25 നും നടക്കുന്നതിരുവപ്പന മഹോത്സവത്തിന്റെ നോട്ടീസ് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഗംഗാധരൻ കരിപ്പോത്ത് പ്രകാശനം ചെയ്തു.ആഘോഷ കമ്മറ്റി ചെയർമാൻ വി.വി.രാഘവൻ അധ്യക്ഷത വഹിച്ചു. ധനശേഖരണം ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മുൻ ഐ ജി .കെ.വി.മധുസൂദനൻ എൻ.കെ.സാലു വിൽ നിന്ന് തുക സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കെ.മദനഗോപാൽ, കെ.ബാലഗോപാൽ, ജനറൽ കൺവീനർ പ്രമോദ്  ,സുരേഷ് പത്രവളപ്പിൽ , കെ.ബി. ജയൻ , പി.എസ്. രജി കുമാർ ,ശ്രീജിത് ആലപ്പാട്ട്, ഉഷ രഘുനാഥൻ, വി.എ. രാഘവൻ എന്നിവർ സംസാരിച്ചു

No comments