Breaking News

അടക്ക പറിക്കുന്നതിനിടയിൽ കവുങ്ങിൽ നിന്നും തൊഴിലാളി വീണു മരിച്ചു


നീലേശ്വരം : വീട്ടുപറമ്പിലെ കവുങ്ങിൽ നിന്നും അടക്ക പറിക്കുന്നതിനിടയിൽ തെങ്ങുകയറ്റ തൊഴിലാളി വീണു മരിച്ചു. ബങ്കളം പള്ളത്തു വയലിലെ പിവി കൊട്ടൻ (65). ആണ് ഞായറാഴ്ച്ച രാവിലെ വീട്ടു പറമ്പിലെ കവുങ്ങിൽ നിന്നും  വീന്ന് മരിച്ചത്.വീണ  കൊട്ടനെ ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ഭാര്യ: കാർത്യായനി. മക്കൾ: നിധിൻ, നിഖില, നിത്യ. മരുമക്കൾ: സന്തോഷ് പ്രശാന്ത്(തൃക്കരിപ്പൂർ).


No comments