Breaking News

മാലോത്ത് കസബ എൻഎസ്എസ് യൂണിറ്റ് ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു


വള്ളിക്കടവ് : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ജീവിതമാർഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാലോത്ത് കസബ എൻഎസ്എസ് യൂണിറ്റ്  ഉപജീവനം പദ്ധതി നടപ്പിലാക്കി.  സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ മിനി പോൾ സ്വാഗതം പറഞ്ഞു.എം പി ടി എ പ്രസിഡണ്ട് ദീപ മോഹൻ അധ്യക്ഷയായി. പിടിഎ വൈസ് പ്രസിഡൻ്റ്   ജാനു നാരായണൻ വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് വോളണ്ടിയർമാർ പങ്കെടുത്ത പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ബാലാമണി പിബി നന്ദി പറഞ്ഞു.

No comments