Breaking News

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് കൊണ്ട് കായിലങ്കോട് ശ്രീ ധർമ്മശാസ്താ കാവിൽ മുദ്ര ധരിക്കൽ ചടങ്ങ് നടന്നു


വെള്ളരിക്കുണ്ട്  : ഈ വർഷത്തെ മണ്ഡല കാലത്തിന് തുടക്കം കുറിച്ച് നിരവധി അയ്യപ്പ വിശ്വാസികൾ എത്തിച്ചേരുന്ന കാനനവാസനും കലിയുഗവരതനുമായ പ്ലാച്ചിക്കര കായിലങ്കോട് ശ്രീ ധർമ്മശാസ്താകാവിൽ നിരവധി സ്വാമിമാർ മുദ്ര ധരിച്ചു. ഗുരുസ്വാമി കൃഷ്ണൻകുട്ടി സ്വാമിമാരെ മുദ്ര ധരിപ്പിച്ചു.  മണ്ഡലകാലത്തോട് അനുബന്ധിച്ചു വരുന്ന 41 ദിവസം വൈകുന്നേരങ്ങളിൽ കാവിൽ  ഭജന നടക്കും. ഓരോ വർഷവും നിരവധി ഭക്തജനങ്ങളാണ് ദർശന പുണ്യം തേടി മലയോരത്തെ വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഈ പുണ്യഭൂമിയിലേക്ക് എത്തിച്ചേരുന്നത്.

No comments